Report: News Desk
താമരശ്ശേരി: കാർഷിക രംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി യുവ കർഷക കൂട്ടായ്മ മാതൃകയാവുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കീഴിലുള്ള അഗ്രികൾച്ചർ ഡവലപ്മെന്റ് ആൻഡ് മാർക്കറ്റിങ് യൂത്ത് ഗ്രൂപ്പ് യുവ കർഷക കൂട്ടായ്മയാണ് ഈ രംഗത്ത് കന്നിക്കൃഷിയിൽ മികച്ച നേട്ടം കൊയ്യുന്നത്.
4 ഏക്കറിലാണു കൂട്ടായ്മ കൃഷിയിറക്കിയത്. വാഴ, ചോളം,പപ്പായ, കാന്താരി , പച്ചമുളക്, ചേന, ചേമ്പ്, കപ്പ, കൂർക്ക, മഞ്ഞൾ, ഇഞ്ചി എന്നിവയാണ് നട്ടു നനച്ചു പരിപാലിക്കുന്നത്. അടുത്ത വർഷം മുതൽ നെൽകൃഷി ഉൾപ്പെടെ ഏറ്റെടുത്ത് നടത്താനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. യുവാക്കളെ ഈ രംഗത്തേക്ക് കൂടുതൽ എത്തിക്കുകയെന്നതും കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമാണെന്ന് ആദ്മിഗ് പ്രസിഡന്റ് പി.കെ. ഫസ്ല ബാനു, സെക്രട്ടറി സുബൈർ വെഴുപ്പൂർ എന്നിവർ പറഞ്ഞു.