ശാരീരികാവശതകൾക്കിടയിലും പ്രകൃതിയോടിണങ്ങിയും പക്ഷി മൃഗാധികളെ സ്നേഹിച്ചും ഒരു അമ്മ

Report: Vinod Nisari

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡ് അട്ടാംവീട്ടിൽ ഷീബ രാധാകൃഷ്ണന്റെ വീട്. സസ്യവൃക്ഷ ലതാതികളും, പക്ഷി മൃഗാദികളുമായി ഈ വീട്ടിൽ എന്തുണ്ട് എന്നതിനേക്കാൾ എളുപ്പം എന്തില്ല എന്ന് ചോദിക്കുന്നതായിരിക്കും. കാരണം അത്രയേറെ സസ്യ ജീവജാലങ്ങളുടെ വൈവിധ്യമാണ് ഈ വീട്ടിൽ ഷീബ പരിപാലിച്ചു വളർത്തുന്നത്.ഔഷധ സസ്യങ്ങളും ,ഓർക്കിഡും ,ആന്തൂറിയവും തുടങ്ങി വിവിധയിനം ചെടികളുടെയും,പൂക്കളുടെയും വർണ്ണ വൈവിധ്യമുണ്ട് ഷീബയുടെ വീട്ടിറയത്തും,മുറ്റത്തുമായി.

DOP: Rafeeq Thottumukkam

വീട്ടാവശ്യത്തിനുള്ള വരുമാനത്തിന് വിവിധയിനം പശുക്കളും,ആടുകളും, പത്തോളം ഇനങ്ങളിലുള്ള കോഴികളും,താറാവുകളും.കൂടാതെ വിദേശികളും ,സ്വദേശികളുമായ വിവിധ ഇനം പക്ഷികൾ.വെള്ള എലി,ഗിനി പന്നി എന്നിവയും ഷീബയുടെ വീട്ടിലെ വൈവിധ്യങ്ങൾക്കു മാറ്റ് കൂട്ടുന്നു.ഇതിനു പുറമെയാണ് അനുസരണ ശീലമുള്ള മൂന്നു നായകളുടെ സാന്നിധ്യം . പലരും ഇത്തരം ജീവജാലങ്ങൾ പണം കൊടുത്തു വീട്ടിലെത്തിച്ചു വളർത്താറാണെങ്കിലും ഷീബ ഇവയെല്ലാ പല സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവയാണ്.

ഇതിൽ നിന്നെല്ലാം വരുമാനം ഷീബക്ക് ലഭിക്കുന്നുണ്ടെങ്കിലും,അതിനേക്കാളൊക്കെയുപരി മാനസിക സംതൃപ്തിക്ക് തന്നെയാണ് ഷീബ മുൻതൂക്കം നൽകുന്നത്.അല്പസ്വൽപ്പമുള്ള ശാരീരികാവശതകൾക്കിടയിലും,പകലന്തിയുള്ള ഇവയുടെ പരിചരണത്തിന് ഷീബക്ക് കൂട്ട് ഭർത്താവ് രാധാകൃഷ്ണന്റെയും,മക്കളുടെയും പിന്തുണ തന്നെ.

error: Content is protected !!