സർവീസ് സഹകരണ ബാങ്ക് നെതിരെ സിപിഎം നേതൃത്വവും ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുകയാണ്;യുഡിഎഫ് മുക്കം നഗരസഭ കമ്മിറ്റി

Report: C Fasal Babu

മുക്കം സർവീസ് സഹകരണ ബാങ്ക് നെതിരെ
സിപിഎം നേതൃത്വവും ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുകയാണന്ന്യുഡിഎഫ് മുക്കം നഗരസഭ കമ്മിറ്റി മുക്കത്ത് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.ബാങ്കിനെതിരെ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണജനകവുംഅടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.ബാങ്കിൽ പണവുമായി ബന്ധപ്പെട്ട് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും നിക്ഷേപകർക്ക് എപ്പോൾ വന്നാലും തിരിച്ചു നൽകാൻ ആവശ്യമായ പണം ബാങ്കിൻറെ കൈവശമുണ്ടെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

പാർട്ട് ടൈം സ്വീപ്പർ നിയമനവുമായി ബന്ധപ്പെട്ട്
ഹൈക്കോടതിയിൽ കേസിന് തീർപ്പ് ഉണ്ടായതിനു ശേഷം മാത്രമേ നിയമനംനടത്താവൂ എന്ന് പറഞ്ഞിരുന്നു. അതുപ്രകാരം ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന പരാതി തള്ളിക്കൊണ്ട് ഉത്തരവാതിൻ്റെ അടിസ്ഥാനത്തിലാണ് പാർടൈം സ്വീപ്പർ നിയമനം നടത്തിയത്.
അറ്റൻഡർ
,പ്യൂൺ നിയമനവുമായി ബന്ധപ്പെട്ടും
യാതൊരു ഉത്തരവും നിലവിലില്ല.


കേസ് നടത്തിപ്പിന് ലക്ഷങ്ങൾ ചെലവഴിച്ചു എന്നത്
അടിസ്ഥാനരഹിതമായ ആരോപണം ആണ്.
362 708 രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഭരണസമിതി അംഗങ്ങൾ ബാങ്കിൽ നിന്നും എടുത്ത ലോണുകൾക്ക് ആവശ്യമായ ഈട് നൽകിയിട്ടുണ്ടെന്നും ബാങ്കിനെ തകർക്കാൻ വേണ്ടി നിരവധിപേർ സംഘടിതമായും അല്ലാതെയും തെറ്റായ പരാതികൾ ദൈനംദിനം സഹകരണ വകുപ്പിലും ഹൈക്കോടതിയിലും നൽകി കൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.


ബാങ്ക് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തെറ്റായ മാർഗ്ഗത്തിലൂടെ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ വേണ്ടി ഒരു വിഭാഗം ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ബാങ്കിനെതിരായ നീക്കം രാഷ്ടീയമായും നിയമപരമായും നേരിടുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ടി.ടി.സുലൈമാൻ, എ.എം അബ്ദുല്ല, ബാങ്ക് പ്രസിഡൻറ് ബാലൻ, ഒ.കെ ബൈജു, മുനീർ മുത്താലം എന്നിവർ പങ്കെടുത്തു

error: Content is protected !!