
Report: AC Nizar Babu
കോഴിക്കോട്: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ-കെ എസ് പി പിടി എ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പള സ്കെയിൽ അനുവദിക്കുക, എയ്ഡഡ് സ്കൂളിലെ അധ്യാപികമാർക്കും, ആയമാർക്കും ഓണറേറിയം അനുവദിക്കുക, പെൻഷൻ പ്രായം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രീപ്രൈമറിയിൽ 2012 ന് ശേഷം ജോലി ചെയ്യുന്നവർക്ക് നിലവിൽ അംഗീകാരമില്ല ആയിരക്കണക്കിന് പേരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്. അവർക്ക് അംഗീകാരം നൽകി ഓണറേറിയം അനുവദിക്കണമെന്നും ആവശ്യമുയരുന്നു. ധർണ ഡി വൈ എഫ് ഐ സംസ്ഥാന ജോ.സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.എൻ ഉഷ, വി പി രാജീവൻ, ബിന്ദു കെ.വി, അജിത എം, ഷമീമ കെ, ഷീബ എന്നിവർ സംസാരിച്ചു.