നീർനായ ആക്രമണംതുടർ കഥ;രണ്ട് കുട്ടികളെ നീർനായ കടിച്ചു

Report: C Fasal Babu

കൊടിയത്തൂർ : ഇരുവഴിഞ്ഞി പുഴയിൽ നീർ നായ ആക്രമണം തുടർകഥയാവുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാൻ്റെ മക്കളായ ഫിദ ഫാത്തിമ(12 ) മുഹമ്മദ് ഫർഷിദ് (10) എന്നീ കുട്ടികൾക്കാണ് നീർ നായയുടെ കടിയേറ്റത്. രണ്ട് പേരെയും മെഡിക്കൽ കോളേജ് ൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപാണ് ഷിയാൻ എന്ന പത്താം ക്ലാസുകാരനെയും ഇതെ സ്ഥലത്ത് വച്ച് കടിഏറ്റിരുന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത് .

കാരശ്ശേരി , കൊടിയത്തൂർ,കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ,ചാലക്കൽ,കരാട്ട്,പുത്തൻ വീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായകൾ വിഹരികുന്നത്.മാസങ്ങൾ മുമ്പ് ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ആർ.ആർ. ടി. സ്ഥലം സന്ദർശിച്ചിരുന്നു. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തി ല്‍ ഇറങ്ങികുളിക്കുവാനോ വസ്ത്രം കഴുകുവാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപെടാൻ സാധിക്കുന്നില്ല. വേനൽ കനത്താൽ പ്രദേശവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുവഴിഞ്ഞിയെയാണ് . നീർനായയുടെ തുടർച്ചയായ ആക്രമണത്തിന് പരിഹാരത്തിനായി അധിക്രതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

error: Content is protected !!