നായർ കുഴി ഹൈ സ്കൂളിന്റെ കെട്ടിടം പൊളിക്കുന്ന പ്രവർത്തി ആരംഭിച്ചു

Report: Rejith Mavoor

നായർ കുഴി:അപകട അവസ്ഥയിലായിരുന്നു നായർ കുഴി ഹൈ സ്കൂളിന്റെ കെട്ടിടം പൊളിക്കുന്ന പ്രവർത്തി ആരംഭിച്ചു.പുതിയ കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ച സാഹചര്യത്തിലാണ് പഴയ കെട്ടിടം പൊളിച്ചു നീക്കുന്നത്.അഡ്വ. പി ടി എ റഹീം എം എൽ എ യുടെ ഇടപെടലിന്റെ ഭാഗമായി കിഫ് ബിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയാണ് പുതിയ കെട്ടിടത്തിന് അനുവദിച്ചത്. പഴയ കെട്ടിടത്തിന്റെ പൊളിച്ചു നീക്കൽ തീരുന്ന മുറക്ക് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കും.ഈ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയാവുന്നതോടെ പൂർണമായും നവീകരിച്ച കെട്ടിടങ്ങളുള്ള സ്കൂളുകളിൽ ഒന്നാകും നായർ കുഴി ഗവണ്മെന്റ് സ്കൂൾ.

error: Content is protected !!