
Report: News Desk
ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷം തെളിയിക്കാനാവാതെ, രാഷ്ടീയ അനിശ്ചിതത്വം തുടരുന്ന മുക്കം നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വരണാധികാരി ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ. മായ മുതിർന്ന അംഗം എ. കല്യാണിക്കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒന്നാംഡിവിഷനിൽനിന്നുള്ള എ. സത്യനാരായണൻ ആദ്യവും മുപ്പത്തിമൂന്നാം ഡിവിഷനിൽനിന്ന് വിജയിച്ച കൃഷ്ണൻ വടക്കയിലിൽ അവസാനവും സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാസെക്രട്ടറി എൻ.കെ. ഹരീഷ് റോസാപ്പൂ നൽകി സ്വീകരിച്ചു. ഇടതുമുന്നണി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.ടി. ബാബുയു.ഡി.എഫ്. പരിഗണിക്കുന്ന മധുമാസ്റ്റർ, വേണു കല്ലുരുട്ടി, ലീഗ് വിമതനായി മത്സരിച്ച് ജയിച്ച മുഹമ്മദ് അബ്ദുൽമജീദ്, ദേശീയ ജനാധിപത്യമുന്നണിയുടെ കൗൺസിലർമാരായ എം.ടി. വേണുഗോപാലൻ, വിശ്വനാഥൻ, മുൻ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, ഗഫൂർ കല്ലുരുട്ടി തുടങ്ങിയവരെയെല്ലാം വലിയ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.