മലയോര മേഖലയിലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍;ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​ള​യം​ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത​യി​ൽ

കടപ്പാട് : RT MEDIA

ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​ള​യം​ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.മലയോരത്തെ താഴ്ന്ന പ്രദേശത്തെ മിക്ക പ്രാദേശിക റോഡുകളും വെള്ളത്തിനടിയിലായി. 

 ചാ​ലി​യാ​റി​ലും ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​യി​ലും ചെ​റു​പു​ഴ​കളിലും  ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നിട്ടുണ്ട്.
മു​ക്കം ന​ഗ​ര​സ​ഭ, കോടഞ്ചേരി, തി​രു​വ​മ്പാ​ടി, കാ​ര​ശേരി, കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ഴ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
 മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ഭീ​തി​യും നി​ല​നി​ല്‍​ക്കു​ന്നു. നേ​ര​ത്തെ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നാ​ലും മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലും പ​ല​രും വീ​ട് ഒഴിയുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആണ്. 

മു​ക്കം ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സം നേരിടുന്നുണ്ട്. ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ – ക​ക്കാ​ട് റോഡ്,  കൊ​ടി​യ​ത്തൂ​ര്‍ കോ​ട്ട​മ്മ​ല്‍ കാ​രാ​ട്ട് റോ​ഡ്, ചെ​റു​വാ​ടി – ചു​ള്ളി​ക്കാ​പ​റ​മ്പ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ പു​ല്‍​പ​റ​മ്പി​ല്‍ എ​ഴ് ക​ട​ക​ള്‍ വെ​ള്ള​ത്തി​ലാ​ണ്.  നാ​ട്ടു​കാ​രും സ​ന്ന​ദ്ധ​ സം​ഘ​ട​ന​ക​ളും രം​ഗ​ത്തി​റ​ങ്ങി ക​ട​ക​യി​ലെ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റിയത് കൊണ്ട് വൻ നാശനഷ്ടം ഒഴിവാക്കാൻ സാധിച്ചു. 
മ​ല​യോ​ര​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​യി.​ പലയിടത്തും  ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. 
താ​മ​ര​ശേരി മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ്. പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി പു​ഴ​ക​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​തോ​ടെ കോ​ട​ഞ്ചേ​രി ചെ​മ്പു​ക​ട​വ് പാ​ല​ങ്ങ​ള്‍ മു​ങ്ങി

error: Content is protected !!