മുക്കത്ത് ചികിത്സയ്ക്കെത്തിയ യുവതിക്ക് കോവിഡ്; ഗർഭാവസ്ഥ ശിശു മരിച്ചു

മുക്കം : അഗസ്ത്യമുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 34 കാരിയായ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് (04-08-20)പുലർച്ചെ ചികിത്സക്കെത്തിയ മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഗർഭാവസ്ഥയിലുള്ള 7 മാസം പ്രായമുള്ള കുട്ടി മരിച്ചു.യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ അണുവിമുക്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ എടുത്തു കൊണ്ടിരിക്കുന്നു.

error: Content is protected !!