മുക്കത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരന് കോവിഡ്

Report: News Desk

മുക്കത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ആനയോട് സ്വദേശിയായ യുവാവിൻ്റെ പരിശോധന ഫലമാണ് പോസറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരികരിച്ച ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 101 പേരിൽ ഇന്ന് കൂടരഞ്ഞിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൂടരഞ്ഞി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ വെച് നടന്ന കോവിഡ് പരിശോധനകൾക്ക് മെഡിക്കൽ ഓഫീസർ ഡോ ആദർശ്,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ നേതൃത്വം നൽകി

error: Content is protected !!