
Report: Renjith Mavoor
ഏറെ നാളത്തെ മുറവിളിക്കൊടുവിൽ മാവൂരിൽ ഫയർസ്റ്റേഷന് പച്ചക്കൊടിയായി. ജില്ലയിൽ തുടങ്ങുന്ന മറ്റ് നാല് ഫയർസ്റ്റേഷനുകൾക്ക് ഒപ്പമാണ് മാവൂരിൽ ഫയർസ്റ്റേഷൻ തുടങ്ങുക.മാവൂരിനു പുറമെ രാമനാട്ടുകര, പുതുപ്പാടി, ചേളന്നൂർ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പുതിയ ഫയർസ് റ്റേഷൻ ആരംഭിക്കുക. രാമനാട്ടുകരയിൽ ഫയർ സ്റ്റേഷന് സ്ഥലം ലഭ്യമായിട്ടില്ല.മാവൂർ പഞ്ചായത്തിൽ സ്ഥിരം സംവിധാനത്തിന് സ്ഥലം കണ്ടെത്താത്തതിനാൽ താൽക്കാലികമായി സജജീകരിച്ച കെട്ടിടത്തിൽ തന്നെ വരുമെന്നാണ് ലഭിക്കുന്ന സൂചന.
രണ്ട് വർഷം മുമ്പ് മാവൂരിൽ ഫയർസ്റ്റേഷന് സർക്കാർ അനുമതി നൽകിയിരുന്നു.സ്ഥലം ലഭ്യമല്ലാത്തതിനാൽ പഞ്ചായത്തും വ്യാപാരികളും ചേർന്നാണ് താൽക്കാലിക കെട്ടിടം പുനരുദ്ധരിച്ച് നൽകിയത്.എന്നാൽ
ചുവപ്പുനാടയിൽ കുടുങ്ങി ഫയർസ്റ്റേഷൻ ആരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു.അതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.ജില്ലയിൽ നിലവിൽ ഒൻപത് ഫയർ യൂനിറ്റുകളാണുള്ളത്.പുതിയ അഞ്ചെണ്ണം കൂടി
വരുന്നതോടെ പ്രകൃതിദുരന്തങ്ങളെ നേരിടാൻ കോഴിക്കോട് ജില്ല സജ്ജമാകും.ഒരു വർഷത്തിനകം തന്നെ ഫയർസ് റ്റേഷനുകൾ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.