മാവൂർ വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Report: Rejith Mavoor

മാവൂർ: സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റി വെച്ച തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മാവൂർ വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് . പതിനൊന്നാം വാർഡായ താത്തൂർ പൊയിലിലെ തിരഞ്ഞെടുപ്പാണ് ഈ മാസം 21 ന് നടക്കുന്നത്.

അഞ്ച് സ്ഥാനാർത്ഥികളാണ് ഇത്തവണ മൽസര രംഗത്തുള്ളത്. UDF നു വേണ്ടി കെ സി,വാസന്തിയും LDF ൻ്റെസുനിൽ കുമാർ പുതുക്കുടിയുമാണ് പ്രധാന മൽസരം നടക്കുന്നത്. BJP ക്കു വേണ്ടി ചാലുമ്പാട്ടിൽ മുകുന്ദനും, SDPI യുടെ എം.ടി.ഹംസയും ഈ വാർഡിൽ ശക്തമായ സാന്നിധ്യമാണ്.

സുനിൽ കുമാർ പുതുക്കുടിയുമാണ് പ്രധാന മൽസരം നടക്കുന്നത് . BJP ക്കു വേണ്ടി ചാലുമ്പാട്ടിൽ മുകുന്ദനും, SDPI യുടെ എം.ടി.ഹംസയും ഈ വാർഡിൽ ശക്തമായ സാന്നിധ്യമാണ്.ഇവർക്കു പുറമെ സ്വതന്ത്രനായി അബ്ദുൽ റസാഖ് മാസ്റ്ററും മൽസരിക്കുന്നുണ്ട്.താത്തൂർ പൊയിൽ, പനങ്ങോട് ഭാഗം ഉൾപെടുന്ന ഒന്നാം ബൂത്തിൽ 636 വോട്ടർ മാരും, പൈപ്പ് ലൈൻ, സൗത്തരയങ്കോട്, കണ്ണംപള്ളി ഭാഗം ഉൾപെടുന്ന രണ്ടാം ബൂത്തിൽ 626 വോട്ടർമാരുമാണുള്ളത്.

2015ലെ തിരഞ്ഞെടുപ്പിൽ UDF ന് 504 വോട്ടും LDF ന് 360 വോട്ടും BJP ക്ക് 43 വോട്ടുമായിരുന്നു ലഭിച്ചത്. 144 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ UDF ആണ് അന്ന് വിജയിച്ചത്.കഴിഞ്ഞ തവണ വിജയിച്ച കെ സി.വാസന്തിയെ തന്നെയാണ് ഇപ്രാവശ്യവും UDF കളത്തിലിറക്കിയത്.

ഇടതു മുന്നണിയിൽ പ്രദേശത്തെ ജനകീയ മുഖമായ സുനിൽ കുമാറിലൂടെ വാർഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഉള്ളത്. ഇത്തവണ ബ്ലോക്ക് തിരഞ്ഞെടുപ്പിൽ 133 വോട്ടും ജില്ലയിൽ 178 വോട്ടിൻ്റെ ഭൂരിപക്ഷവും ഇടതുമുന്നണിക്കാണ് ലഭിച്ചത്.

error: Content is protected !!