പുതുജീവനേകി ലീനറ്റ് ടീച്ചർ യാത്രയായി

Report:Kavya Pavithrtan

തിരുവമ്പാടി:ആനക്കാപൊയിൽ മരിയൻ ഇംഗ്ലീഷ് സ്കൂൾ അധ്യാപിക , തിരുവമ്പാടി സ്വദേശി ലിനെറ്റ് തിങ്കളാഴ്ച വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീണത് . 44 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവമായിരുന്നു മരണകാരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയതിനാൽ കോഴിക്കോട് മിംസിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത് .മരിക്കുമ്പോൾ തൻ്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന ലിനെറ്റിൻ്റെ ആഗ്രഹമായിരുന്നു മകൻ ലിയോയും ഭർത്താവ് ജോൺസണും മുൻകയ്യെടുത്ത് നടത്തിയത്. അവയവദാനത്തിനുള്ള സമ്മതപത്രം ഇവരാണ് ആശുപത്രി അധികൃതരെ ഏൽപ്പിച്ചത്. മൃതസഞ്ജീവനിയുമായും , ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു മാണ് നടപടികൾ സ്വീകരിച്ചത്.

സർക്കാർ നിർദേശ പ്രകാരം ലിനെറ്റിൻ്റെ വൃക്കയും കരളും ആംസ്റ്റർ മിംമ്സിലും , ഒരു വൃക്കയും രണ്ട് കോർണിയയും മെഡിക്കൽ കോളേജിലെ രോഗികൾക്കു നൽകാനും തീരുമാനമായി. ഇതിനായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ പൂർത്തിയായി .

error: Content is protected !!