കൂമ്പാറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കൂടരഞ്ഞി: കൂമ്പാറയിൽ ക്വാറിക്ക് സമീപം ഓട്ടോ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.കൂമ്പാറ പുന്നകടവ് മാതാളി ക്വാറിയുടെ സമീപമാണ് ഓട്ടോ അപകടത്തിൽപ്പെട്ട് കൂമ്പാറ ട്രാക്കിൽ ഓടുന്ന മുണ്ടക്കൽ സിബിയെ (45) മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്നലെ രാത്രിയിൽ ആണ് അപകടം നടന്നത് എന്നാണ് നിഗമനം.
ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!