കാരശ്ശേരിയിൽ വിവിധ റോഡുകളുടെയും നടപ്പാതകളുടെ ഉദ്ഘാടനം നടന്നു

മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വിവിധ റോഡുകളുടെയും നടപ്പാതകളുടെയും ഉദ്ഘാടനം നടന്നു. രണ്ടു റോഡുകളുടെയും മൂന്ന് നടപ്പാതകളുടെയും ഉദ്ഘാടനമാണ് നടന്നത്.
അങ്കണവാടി നടപ്പാത, കമ്മ്യൂണിറ്റി ഹാൾ പുൽപ്പറമ്പ് നടപ്പാത, മേലേപുറായി ലക്ഷം വീട് കോളനി റോഡ്, ഉപ്പുകണ്ടം നടപ്പാത, കുങ്കൻഞ്ചേരി പാലക്കാപറമ്പ് റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി ജമീല അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ വിനോദ് ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ ജി.അബ്ദുൽ അക്ബർ, എം ദിവ്യ, പഞ്ചായത്ത് സെക്രട്ടറി അൻസു ഒ.എ, മധുസൂദനൻ, മണികുമാർ,ഗോപിനാഥ് പുത്രശേരി, ഉഷ, ശിവദാസൻ കമ്മത്ത്, രജി കാരശ്ശേരി, അനിൽ പെരിലക്കാട്, ബാലകൃഷ്ണൻ എൻ.കെ, വിനീദ് എൻ.കെ,പി.യു സലീം, മുനീർ പി കെ, ജാഫർ പികെ, മുജീബ് റഹ്മാൻ, മുബഷിർ, റഹ്മത്ത് പറശ്ശേരി, മുഹമ്മദ് വേങ്ങേരിപറമ്പ്, ബിജു മേലെപുറായി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!