കളൻതോട് ”സ്നേഹ സംഗമം ”കിറ്റുകൾ വീടുകളിൽ എത്തിക്കും; വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക

Report: Rafeeq Thottumukkam

കളൻ തോട് :മത ജാതി പരിഗണനകളില്ലാതെ മനുഷ്യക മൂല്യങ്ങൾക്കും സേവന പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകി കള്ളൻതോട് പി എസ് കെ തങ്ങളുടെ ആത്മീയ നേതൃത്വത്തിൽ സ്ഥാപിതമായ പരതപൊയിൽ മജലിസുൽ മുഹമ്മദിയിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലമായി വര്ഷം തോറും മുടങ്ങാതെ നടത്തി വരുന്ന പരിപാടിയാണ് ” സ്നേഹ സംഗമം ”ഈ വർഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സർക്കാർ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും വിധേയമായി മജ്‌ലിസിലേക്കുള്ള പൊതുപ്രവേശനം ഒഴിവാക്കികൊണ്ട് പരിപാടി നടക്കുമെന്ന് സംഘടകർ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ജനങ്ങൾ വഞ്ചിതരാകരുതെന്നും കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മജ്ലിസിലേക്ക് ഇത്തവണ പൊതുപ്രവേശനം അനുവദിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!