ജെ. സി. ഐ കാരശ്ശേരിയുടെ രണ്ടാമത് സ്ഥാനരോഹണ ചടങ്ങ് നടന്നു

Report: Rafeeq Thottumukkam

ജൂനിയർ ചേബർ ഇന്റർനാഷണൽ കാരശ്ശേരിയുടെ 2021 വർഷത്തെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. സോൺ 21 ലെ ഏറ്റവും മികച്ച നവാഗത ലോമിനുള്ള ഈ വർഷത്തെ അവാർഡ് നേടിയ ജെ. സി. ഐ. കാരശ്ശേരിയുടെ പുതിയ പ്രസിഡന്റ്‌ ആയി റിയാസ് കുങ്കഞ്ചേരി സ്ഥാനമേറ്റെടുത്തു. 2020 പ്രസിഡന്റ്‌ നിയാസ് മുഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

വസീം കൊയങ്ങോറൻ സെക്രട്ടറിയായും, ഷഹ്റാജ്, അനസ് എടാരത്ത്, അബ്ദുറഹിമാൻ ഓളകരാസ്, അസ്ഹർ ടു പാസ്, റിയാസ് സ്പാർക്കിൾ, അലി അക്‌ബർ, എന്നിവർ വൈസ് പ്രസിഡന്റ്‌മാർ ആയും, സിദ്ധീഖ് പ്യൂരിറ്റി, സദഖത്തുള്ള റാഡിക്സ്, ശ്രീകാന്ത് സി.പി, സജാസ്, റഫീഖ് തോട്ടുമുക്കം എന്നിവർ ഡയറക്ടർമാരായും, കൃഷ്ണ പ്രജിൻ ട്രഷറർ ആയും സ്ഥാനമേറ്റെടുത്തു.

രക്തദാന മേഖലയിലെ സമഗ്ര സംഭവനകൾ പരിഗണിച്ച് മലബാർ ബ്ലഡ്‌ ബാങ്ക് സൊസൈറ്റി സ്ഥാപകൻ സുഗീഷ്. ടി യെ സല്യൂട്ട് ദി സൈലന്റ് വർക്കർ അവാർഡ് നൽകിയും, ബിസിനസ്സ് രംഗത്തെ നേട്ടങ്ങൾ മുൻനിർത്തി ടി. പി കളക്ഷൻസ് മാനേജിങ് പാർട്ണർ ടി. പി. അബ്ദുൽ ഗഫൂർ നെ ബിസിനസ് എക്സ്സലെൻസ് അവാർഡ് നൽകിയും ആദരിച്ചു.2021 ലേക്കുള്ള പദ്ധതികളായ ജെ. സി. ഐക്കൺ, എൽസിപ്പ്, കെയർപ്ലസ്,പുവർ വെൽ എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

ജെ. സി. ഐ. മുൻ വൈസ് പ്രസിഡന്റ്‌ അനൂപ് വള്ളികുന്ന് മുഖ്യാതിഥി ആയ ചടങ്ങിൽ മേഖലാ പ്രസിഡന്റ്‌ ഡോ. സുശാന്ത്, മേഖലാ വൈസ് പ്രസിഡന്റ്‌ റഹൂഫ് പുത്തലൻ, നാഷണൽ ട്രൈനർ ഡോ. അബ്ദുൽ ലത്തീഫ് കിളിയണ്ണി, കെ.വി.വി.ഇ.സ്. മുക്കം യൂണിറ്റ് പ്രസിഡന്റ്‌ കെ. സി. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!