കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Report: Web Desk

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. മുണ്ടയിൽ പ്രഭാകരൻ നായരുടെ കൃഷി ഭൂമിയിൽ ഇറങ്ങിയ 80 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ് സി.എം. ബാലൻ വെടി വെച്ചു കൊന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി ജഡം സംഭവ സ്ഥലത്ത് നിയമാനുസരണം വാർഡ് അംഗം സ്മിത രാജൻ്റെയും പരിസര വാസികളുടേയും സാന്നിധ്യത്തിൽ സംസ്കരിച്ചു.

കാരശ്ശേരി പഞ്ചായത്തിൽ ബാലൻ 11 പന്നികളെ ഇതിനോടകം വെടിവെച്ച് കൊന്നു. സർക്കാർ ഉത്തരവ് ലഭിച്ചതിനുശേഷം ചാത്തമംഗലം (6), മുക്കം (3) കാരശ്ശേരി (11) എന്നിവിടങ്ങളിലായി 20 പന്നികളെ ഇദ്ദേഹം കൊന്നിട്ടുണ്ട്.

error: Content is protected !!