ജലസംഭരണികളിലെ കൂട് മത്സ്യക്കൃഷി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു

Report: Rafeeq Thottumukkam

ഉൾനാടൻ മത്സ്യോത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ജലസംഭരണികളിലെ കൂട് മത്സ്യക്കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുവണ്ണാമൂഴിയിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. മത്സ്യ കൃഷി പദ്ധതി മറ്റിടങ്ങളിൽക്കൂടി വിപുലീകരിക്കുമെന്നും ഈ സർക്കാരിന്റെ കാലത്ത് വലിയ വികസന മുന്നേറ്റമാണ് പ്രദേശത്ത് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

പെരുവണ്ണാമൂഴി എസ്റ്റേറ്റ്മുക്ക് മേഖലയിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷതയും തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം നിർവ്വഹിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടർ പി അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ശശി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു വത്സൻ, അഡാക്ക് എക്‌സിക്യുട്ടിവ് ഡയറക്ടർ ഡോ ദിനേശൻ ചെറുവാട്ട്, കുറ്റിയാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനിയർ ഗിരീഷ് കുമാർ യു കെ, പെരുവണ്ണാമൂഴി ഫിഷർമെൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം എം പ്രദീപൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർ കിഷൻ മറ്റു ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി മത്സ്യസമ്പധായോജന പദ്ധതി പ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന പട്ടികജാതി,പട്ടികവർഗ വിഭാഗത്തിലെ വ്യക്തികൾക്കായി നടപ്പാക്കുന്ന പദ്ധതിയാണ് ജലസംഭരണികളിലെ കൂട് മത്സ്യ കൃഷി. ബാണാസുരസാഗർ,കാരാപ്പുഴ,കക്കി,പെരുവണ്ണാമൂഴി ഡാമുകളിൽ 16.40 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പെരുവണ്ണാമൂഴി റിസർവോയറിൽ 100 കൂടുകളാണ് സ്ഥാപിക്കുന്നത്.

error: Content is protected !!