തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ട് ചെയ്യുന്ന നടപടികളെ കുറിച്ചും താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കോളനി നിവാസികൾക്ക് ബോധവൽകരണം നടത്തി

Report: AC Nizar Babu

തിരുവമ്പാടി:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്വീപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ നെല്ലിപ്പൊയിൽ പാത്തിപ്പാറ പട്ടിക വർഗ കോളനിയിൽ താമരശ്ശേരി താലൂക്ക് ഇലക്ഷൻ വിഭാഗം വോട്ടിങ് മെഷീനുകളും വി വി പാറ്റ് മെഷീനുകളും പരിചയപ്പെടുത്തി.

പരിപാടിയിൽ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ട് ചെയ്യുന്ന നടപടികളെ കുറിച്ചും നോഡൽ ഓഫീസറായ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ധീൻ കോളനി നിവാസികൾക്ക് ബോധവൽകരണം നടത്തി. തുടർന്ന് പരിശീലനത്തിന്റെ ഭാഗമായി കോളനിയിലെ എറ്റവും മുതിർന്ന അംഗം ശ്രീമതി നീലി , ഊര് മൂപ്പൻ ഭാസ്കരൻ , മറ്റു കോളനി നിവാസികൾ എന്നിവർ വോട്ട് രേഖപ്പെടുത്തി. പരിപാടിയിൽ താമരശ്ശേരി തഹസിൽദാർ ചന്ദ്രൻ നേതൃത്വം നൽകി. ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാരായ ശിവദാസൻ, സുജിത്ത്, അഖിലേഷ് എന്നിവരും പങ്കെടുത്തു.

error: Content is protected !!