ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാളവണ്ടി വലിച്ചു തിരുവമ്പാടിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

Report: Rafeeq Thotumukkam

തിരുവമ്പാടി:ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടിയിൽ പ്രകടനം നടത്തി. കാളവണ്ടി വലിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനം ജനശ്രദ്ധ പിടിച്ചു പറ്റി . കർഷകർക്ക് പൂർണ പിന്തുണ നൽകുന്നതായി പരിപാടി ഉത്ഘാടനം ചെയ്ത തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ സണ്ണി വി ജോസഫ് അറിയിച്ചു.

പ്രതിഷേധ റാലി കുരിശു പള്ളി സമീപത്തു നിന്ന് തുടങ്ങി ടൗൺ ചുറ്റി ബസ്സ്റ്റാൻഡിൽ സമാപിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ബേബി തരണിയിൽ അധ്യക്ഷത വഹിച്ചു.ബെന്നി കിഴക്കേപറമ്പിൽ, ചാക്കോ മാത്യു,തങ്കച്ചൻ തെക്കേക്കര, ഷിജി വെണ്ണയായി പിള്ളിൽ,കബീർ, വിൻസെന്റ് അരഞ്ഞാണി പുത്തൻപുര എന്നിവർ സംസാരിച്ചു.

error: Content is protected !!