
താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക ഡ്യൂട്ടിക്കെത്തിയ നാല് പോലീസുകാര്‍ക്കും ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോടഞ്ചേരി സ്റ്റേഷനിലെ രണ്ടുപേര്‍ക്കും കൊടുവള്ളി സ്റ്റേഷനിലെ വനിതാ സി പി ഒ ക്കും മുക്കം സ്റ്റേഷനിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാവരും നിരീക്ഷണത്തില്‍ പോയപ്പോള്‍ ഡ്യൂട്ടിക്ക് എത്തിയനര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച താമരശ്ശേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ചെമ്പ്രയില്‍ പുതുതായി 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മത്സ്യ വ്യാപാരിയുടെയും പച്ചക്കറി വ്യാപാരിയുടെയും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെമ്പ്ര വാര്‍ഡില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 29 ആയി.
താമരശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഒരാള്‍ക്കും പതിനഞ്ചാം വാര്‍ഡില്‍ ഒരാള്‍ക്കും താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ പരപ്പന്‍പൊയില്‍ സ്വദേശിക്കും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. എക്‌സൈസ് റെയ്ഞ്ച് ഓഫീസും പരിസരവും ഫയര്‍ ഫോഴ്‌സ് അണു വിമുക്തമാക്കി. എക്‌സൈസിലെ 17 ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയി. നേരത്തെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന താമരശ്ശേരി സ്റ്റേഷനിലെ രണ്ട് ഗ്രേഡ് എസ് ഐ മാരുടെയും താമരശ്ശേരി പോലീസ് കോട്ടേഴ്‌സില്‍ താമസിക്കുന്ന തിരുവമ്പാടി സ്റ്റേഷനിലെ വനിതാ സി പി ഒ യുടെയും ഫലം ഇന്നലെ നെഗറ്റീവായതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രി വിട്ടു.