മലയോര മേഖലയിൽ കോവിഡ് വർധിക്കുന്നത് ആശങ്കക്ക് കാരണമാവുന്നു

Report: Vinod Nisari

മലയോര മേഖലയിൽ കോവിഡ് വർധിക്കുന്നത് ആശങ്കക്ക് കാരണമാവുന്നു. കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് വലിയ തോതിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊടിയത്തൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച 2 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന 95 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 2 പേരുടെ പരിശോധഫലം പോസിറ്റീവായത്.പഞ്ചായത്തിലെ 11,14 വാർഡുകളിൽ താമസിക്കുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ പന്നിക്കോട് പോസിറ്റീവ് സ്ഥിരീകരിച്ച 2 പേരുടെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി.


കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടന്ന പരിശോധന ക്യാമ്പിന് ഡോ:അർഷാദ്, ഡോ:ഔസ൦ ഹുസൈൻ,ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് , വാർഡ് മെമ്പർമാരായ സാറ ടീച്ചർ, കണിയാത്ത് കബീർ തുടങ്ങിയവർ നേതൃത്വം നൽകി

error: Content is protected !!