അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രവും തൂക്കുപാലവും നാടിന് സമർപ്പിച്ചു

കോടഞ്ചേരി: നവീകരിച്ചൊരുക്കിയ അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന്റേയും ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ അരിപ്പാറയിൽ നിർമ്മിച്ച തൂക്കുപാലത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി എം എൽ.എ ജോർജ്ജ് എം തോമസ് സ്വാഗതം പറഞ്ഞു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കുളത്തൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ,ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജേക്കബ് ,കൊടിയേറി എട്ടാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ,പി ടി അഗസ്റ്റിൻ ,ജോലി ജോസഫ് എന്നിവർ സംസാരിച്ചു.

error: Content is protected !!