സുരക്ഷാ വർധിപ്പിക്കാൻ എസ്ബിഐ; 10,000ത്തിനു മുകളിൽ പണം പിൻവലിക്കാൻ ഒടിപി.

Web Desk

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയത്. പതിനായിരത്തിനു മുകളിലുള്ള പണംപിൻവലിക്കലിനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റു ബാങ്കുകളും ഇടപാടുകൾക്ക് ഒടിപി കൊണ്ടുവരുമെന്നാണ് സൂചന. നാലക്ക നമ്പറാണ് ഒടിപിയായി ലഭിക്കുക. അതുകൊണ്ട് ഇനി മുതൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ കൈയിൽ ഫോണും കരുതേണ്ടതാണ്.
എടിഎം കാർഡ് സ്വൈപ്പ് ചെയ്ത ശേഷം പിൻവലിക്കേണ്ട തുക എത്രയെന്നു ടൈപ്പു ചെയ്യുക. ശേഷം ബാങ്കുമായി രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് ഒടിപി നമ്പർ എത്തും. ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം പണം പിൻവലിക്കാം. 2020 ജനുവരി മുതൽ തന്നെ എസ്ബിഐ സേവനങ്ങൾക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്ക് കൃത്യമായ നിർദേശവും എസ്ബിഐ നൽകാറുണ്ട്.

error: Content is protected !!