തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി രോഗം

തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. തലസ്ഥാനത്ത് കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഏഴ് ഡോക്ടർമാരടക്കം 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ നീട്ടി. 40 ഡോക്ടർമാരടക്കം 150 ജീവനക്കാർ നിരീക്ഷണത്തിലാണ്. ഇവിടെ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ തേടാനെത്തിയവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ബാധിച്ചു.

error: Content is protected !!