വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യുണിറ്റിലെ പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി

Local News

മു ക്കം വ്യാപാരി വ്യവസായി ഏകോപന സമിതി 2022-2024 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം വനിതാവിങിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പരിപാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ :കെ.പി. ചാന്ദിനി ഉൽഘാടനം ചെയ്തു. പ്രസിഡൻറ് നജ്മ അധ്യക്ഷത വഹിച്ചു.

യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ ആയ അലി അക്ബർ (പ്രസിഡണ്ട് ), അനീസ് ഇന്റിമേറ്റ് (ജനറൽ സെക്രട്ടറി), ടിറ്റോ തോമസ് (ട്രഷറർ) എന്നിവർ അടങ്ങിയ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കാണ് വനിതാ വിംഗ് സ്വീകരണം നൽകിയത്. റഫീഖ് മാളിക, പി പി അബ്ദുൽ മജീദ്, ഷിംജി വാര്യംകണ്ടി, അബ്ദുസ്സലാം ചാലിയാർ, സുഹറ,റൈഹാന നാസർ എന്നിവർ സംസാരിച്ചു.

error: Content is protected !!