
newsdesk
പയ്യന്നൂർ: ഷെയർ മാർക്കറ്റിംഗിലൂടെ പണം തട്ടിയ കേസിൽ പ്രതി റിമാൻഡിൽ. മുക്കം സ്വദേശി കെ.പി. മുഹമ്മദ് സലീമാണ് റിമാൻഡിലായത്.2024 ജൂലൈ 3 മുതൽ 23 വരെയാണ് പരാതിക്ക് ആസ്പദമായ സംഭവം.
പയ്യന്നൂർ അമ്പലം റോഡിൽ താമസിക്കുന്ന വി.വി. ഗണേശനാണ് പരാതിക്കാരൻ. ജിഎസ്എഎം എന്ന സ്ഥാപനത്തിൻറെ പേരിൽ പരാതിക്കാരനെ സലീം വാട്സാപ്പ് വഴി ബന്ധപ്പെടുകയായിരുന്നു. ഷെയർ മാർക്കറ്റിൽ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്.
ഈ സ്ഥാപനത്തിൻറെ വിവിധ അക്കൗണ്ടുകളിലേക്ക് പല തവണകളിലായി 97,40,000 രൂപ ഓൺലൈൻ നിക്ഷേപമായി സ്വീകരിച്ചു. അതിന് ശേഷം നിക്ഷേപത്തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് നേരത്തേ കേസെടുത്തിരുന്നു. സൈബർ സെൽ ഇൻസ്പെക്ടർ കൃഷ്ണകുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.