ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ പണം ത​ട്ടിയ കേ​സിൽ , മു​ക്കം സ്വദേശി റിമാൻഡിൽ

പ​യ്യ​ന്നൂ​ർ: ഷെ​യ​ർ മാ​ർ​ക്ക​റ്റിം​ഗി​ലൂ​ടെ പണം ത​ട്ടിയ കേ​സി​ൽ പ്ര​തി റിമാൻഡിൽ. മു​ക്കം സ്വ​ദേ​ശി കെ.​പി. മു​ഹ​മ്മ​ദ് സ​ലീ​മാണ് റിമാൻഡിലായത്.2024 ജൂ​ലൈ 3 മു​ത​ൽ 23 വ​രെ​യാ​ണ് പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ​യ്യ​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ താ​മ​സി​ക്കു​ന്ന വി.​വി. ഗ​ണേ​ശ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ജി​എ​സ്എ​എം എ​ന്ന സ്ഥാ​പ​ന​ത്തി​ൻറെ പേ​രി​ൽ പ​രാ​തി​ക്കാ​ര​നെ സലീം വാ​ട്‌​സാ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ടുകയായിരുന്നു. ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ തു​ക നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വിശ്വസിപ്പിച്ചാണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ഈ ​സ്ഥാ​പ​ന​ത്തി​ൻറെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ല ത​വ​ണ​ക​ളി​ലാ​യി 97,40,000 രൂ​പ ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു. അ​തി​ന് ​ശേ​ഷം നി​ക്ഷേ​പ​ത്തു​ക​യോ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​മോ തി​രി​ച്ചു​ ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് നേ​ര​ത്തേ കേ​സെ​ടു​ത്തി​രു​ന്നു. സൈ​ബ​ർ സെ​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

error: Content is protected !!