
Web Desk
നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിൽ മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർഥികളില്ല.
ദേവികുളം മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളിയിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി എ.ഐ.എ.ഡി.എം.കെയുടെ ആർ.എം ധനലക്ഷ്മി, എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോം 26ലെ ക്രമക്കേട് കാരണമാണ് നോമിനേഷൻ തള്ളാൻ കാരണം.