
Entertainment Desk
പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേകിന് ഹൃദയാഘാതം.
തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ് താരം . ഇന്ന് രാവിലെയാണ് താരത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്.അസ്വസ്ഥത തോന്നിയ ഉടൻ താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പരിശോധിച്ച ഡോക്ടർമാരാണ് താരം ഹൃദയസ്തംഭനത്തെ അതിജീവിച്ചതായി വ്യക്തമാക്കിയത്. ലെജൻ്റ് ശരവണ നായകനായി അഭിനയിക്കുന്ന ചിത്രത്തിൻ്റെ സെറ്റിലായിരുന്നു വിവേക്.തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടൻ വിവേക് ഇപ്പോൾ അഭിനയിക്കുന്നത് ആരൻമനൈ 3, ഇളമൈ ഇതോ ഇതോ, ഇതുവരെ പേരിടാത്ത ശരവണ നായകനാകുന്ന ചിത്രം എന്നീ സിനിമകളിലാണ്.