
Report: Web Desk
സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നയുടെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാൺ ശിവശങ്കറിന്റെ കൈകളിലാണെന്ന് ഇ ഡി കോടതിയെ അറിയിച്ചു. സ്വപ്നയുടെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണ്ണക്കടത്തിലും ശിവശങ്കറിന് പങ്കുണ്ട്. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചതായും ശിവശങ്കർ സമ്മതിച്ചതായി അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ ) ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ.ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കൃത്യമായ നിർദേശങ്ങൾ കോടതി നൽകി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാൻ അനുവാദം. തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം.