കടലില്‍ കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ:കടലിൽ കാണാതായ രണ്ടര വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര ഗലീലിയോ കടപുറത്തു നിന്നുമാണ് തൃശ്ശൂർ സ്വദേശി അനിതയുടെ മകൻ ആദി കൃഷ്ണയുടെ മൃതദേഹം ലഭിച്ചത് . കഴിഞ്ഞ ഞായറാഴ്ച അമ്മയ്ക്ക് ഒപ്പം കടൽ കാണാനെത്തിയ കുട്ടി തിരയിൽ പെട്ട്‌ കാണാതാവുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

അമ്മയുടെ കയ്യിലുണ്ടായിരുന്ന ആദി കൃഷ്ണയും മറ്റ് രണ്ട് കുട്ടികളും തിരയില്‍‌പ്പെടുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയെങ്കിലും ആദി കൃഷ്ണയെ രക്ഷപ്പെടുത്താനായില്ല. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തി, അവിടെനിന്ന് ഉച്ചയോടെ കടപ്പുറത്ത് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!