
Report: Web Desk
തൃശൂർ: വാണിയം പാറയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു, ഡ്രൈവർ അറസ്റ്റിൽ. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴി ഉണ്ടാക്കിയിരുന്നു, കുഴി കുഴിക്കുന്നതിനിടെയാണ് മലമ്പാമ്പിന്റെ മുകളിലെക്ക് മണ്ണ് മാന്തി യന്ത്രം കയറുകയും പിന്നീട് അത് ചത്തു.
വിവരമറിഞ്ഞു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഓടിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി നൂർ ആമിനെ കസ്റ്റഡിയിലെടുത്തു. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്. 3 വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലാഭിക്കാം. ഡ്രൈവറെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.