
Report: Web Desk
നടന വിസ്മയം ജയന്റെ ഓര്‍മകള്‍ക്ക് ഇന്ന് 40 വയസ്.മലയാള സിനിമയിലെ വൈരക്കല്ലായിരുന്നു ജയൻ.അഭിനയമികവിലും ഡയലോഗ് ഡെലിവറിയിലെയും വ്യത്യസ്തത ആയിരുന്നു ജയന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന നടനാ വിസമയമാണ് ജയന്‍. ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് ജയന്‍ മലയാള സിനിമയില്‍ സൂപ്പര്‍താരമായത്. നായക വേഷങ്ങള്‍ മാത്രമല്ല, വില്ലന്‍ വേഷങ്ങളും ജയന്‍ അവിസ്മരണീയമാക്കി. സാഹസികതയുടെ പര്യായമായിരുന്നു ജയനെന്ന നടന്‍. ആ സാഹസികതയാണ് ചലച്ചിത്ര പ്രേമികളെ ഹരം കൊള്ളിച്ചത്. അക്കാലത്ത് നസീര്‍, ജയന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം തുടരെത്തുടരെ ഹിറ്റുകളിൽ നിന്നും സൂപ്പര്‍ഹിറ്റുകളായി മാറി.
മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു ജയന്‍,സീമ ജോഡി. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് തറയില്‍ ഇടിച്ചാണ് ജയന്‍ മരിച്ചത്.ഇന്നും സാഹസികതയുടെ മൂർത്തി ഭാവമായി ജയൻ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.