തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

Report: News Desk

കോഴിക്കോട്:യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ.ഡിസംബർ 16 ന് ആണ് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റായത്.പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥകൃത്തുകൂടെയാണ്.

error: Content is protected !!