ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു

Report: News Desk

എറണാകുളം: ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു.നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോവുകയായിരുന്നു.സംഭവത്തിൽ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.

നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്. കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും’ Prevention of Cruelty to Animals Act’ പ്രകാരവുമാണ് കേസ് എടുത്തത്.

error: Content is protected !!