
പതിനെട്ടു പേരുടെ പീഡനത്തിനിരയായ സംഭവം.” പീഡനത്തിനിരയായ തനിക്ക് പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍”.കാസര്‍കോട് ഉദുമ സ്വദേശിനിയായ ഭര്‍തൃമതിയായ യുവതി ബേക്കല്‍ പൊലീസിനെതിരെയാണ് പരാതി ഉന്നയിച്ചത്. പീഡിപ്പിച്ച 18 പേരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടും 5 പേര്‍ക്കെതിരെ മാത്രം കേസെടുക്കുകയും ഇവര്‍ക്കെതിരെ മാത്രം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
പരാതി നല്‍കി 25 ദിവസം കഴിഞ്ഞിട്ടും നടപടികൾ ഒന്നും ഇല്ലായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം യുവതിയെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തു.