ഫോണിലൂടെ നിക്കാഹ് നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മതാധ്യാപകനെതിരെ കേസ്

പ്ലസ് ടു വിദ്യാര്‍ഥിനിയെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ച മതാധ്യാപകനെതിരെ കേസ്. കല്‍പഞ്ചേരി സ്വദേശി സലാവുദ്ധീന്‍ തങ്ങള്‍ ആണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വാഹനത്തില്‍ കൊണ്ടുപോയി ആണ് പീഡിപ്പിച്ചത്.

ലോക് ഡൗണ്‍ സമയത്ത് ഫോണ്‍ വഴി അശ്ലീല മെസ്സേജുകള്‍ ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ചിരുന്നു. വീട്ടുകാര്‍ക്ക് ഉസ്താദുമാരെ ഇഷ്ടം ആണെങ്കില്‍ അത് വഴി സൗഹൃദം സ്ഥാപിച്ചെടുക്കും എന്നും സലാവുദീന്‍ തങ്ങള്‍ മെസ്സേജ് വഴി പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടെ ഫോണിലെ മെസ്സേജ് കണ്ടതോടെ ആണ് വീട്ടുകാര്‍ കാര്യം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ കൗണ്‍സലിംഗ് നടത്തി പോലീസിനെയും വിവരം അറിയിച്ചു.

കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. പ്രതിക്ക് എതിരെ പോക്‌സോ , ഐ ടി ആക്ട്, ഐപിസി വകുപ്പുകള്‍ ആണ് ചുമത്തിയിട്ടുള്ളത്.

error: Content is protected !!