
നീറ്റ്, ജെഇഇ പരിക്ഷകൾ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി. പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. കൊവിഡ് ചിലപ്പോൾ ഒരുവർഷം കൂടി തുടർന്നേക്കാം. അങ്ങനെ വന്നാല്‍ അതുവരെ കാത്തിരിക്കാനാണോ ഹര്‍ജിക്കാരുടെ തീരുമാനമെന്ന് അരുൺ മിശ്ര ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചു.