ബിജെപിക്ക് നേതാക്കളെ റാഞ്ചാൻ പ്രത്യേക കര്‍ണാടക സംഘം; കോടികൾ വാഗ്ദാനം

Web Desk

പാര്‍ട്ടി വിടാന്‍ പോകുന്ന നേതാക്കളെ കോടികള്‍ കൊടുത്ത് പിടിക്കാന്‍ ബിജെപിയുടെ പ്രത്യേകസംഘ‌o കേരളത്തിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചാക്കിട്ട് പിടിത്തത്തില്‍ പരിചയമുള്ള കര്‍ണാടക നേതാക്കളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.വ്യക്തിത്വമുള്ള കോണ്‍ഗ്രസുകാരാരും പോകില്ലെന്നും അവസരവാദികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയിലേക്ക് വരാന്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തെന്ന എം.എ.വാഹിദിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ പ്രതികരണം. ധര്‍മടത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാകാത്തതില്‍ ദുഃഖമുണ്ടന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

error: Content is protected !!