
Local News
മുക്കം നഗരസഭ യു ഡി എഫ് കമ്മറ്റി മുക്കം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയമപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട മുക്കം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ ഭരണസ്വാധീനമുപയോഗിച്ച് സസ്പെൻ്റ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയോഗിച്ച ജോയിൻ്റ് രജിസ്ട്രാറുടെ നടപടിയിൽ പ്രതിഷേധിച്ചും ബാങ്കിലെ സ്ഥിര ജീവനക്കാരായ ആറു പേരെയും, വർഷങ്ങളായി ബാങ്കിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരെയും അന്യായമായി പിരിച്ചുവിട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നിയമ വിരുദ്ധമായ നടപടിയിൽ പ്രതിഷേധിച്ചുമാണ് പ്രതിഷേധം നടത്തിയത് . ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ധർണ്ണ ഉദ്ഘാനം ചെയ്തു. യു ഡി എഫ് നഗരസഭാ കമ്മറ്റി ചെയർമാൻ ടി.ടി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നിയോജക മണ്ഡലം ചെയർമാൻ സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എം ടി അഷ്റഫ്, ദാവൂദ് മുത്താലം, നിഷാബ് മുല്ലോളി, ജുനൈദ് പാണ്ടികശാല, നിഷാദ് നീലേശ്വരം, പി, ടി ബാലൻ, എം മധുമാസ്റ്റർ, വസന്തകുമാരി, രാജൻ എടോനി, ഒ.കെ ബൈജു എന്നിവർ സംസാരിച്ചു. ഷെരീഫ് വെണ്ണക്കോട്, പ്രഭാകരൻ മുക്കം, അഭി.പി.കെ, അസീസ്,ശ്യാം തൊണ്ണത്ത്, രാജു മമ്പറ്റ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.