
Web Desk
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ അമ്മ മക്കളുടെ കഴുത്തറുത്തു. നാലും ആറും വയസ്സുള്ള കുട്ടികളാണ് ക്രൂരതയ്ക്കിരകളായത്. സംഭവത്തെതുടര്‍ന്ന് ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി. നാല് വയസ്സുകാരന്‍ ആദര്‍ശ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പ്രീതിയും മൂത്ത മകന്‍ ദക്ഷും ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ മുറിയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട വീട്ടുകാന്‍ പൊലീസിനെ വിവരമറിയിച്ചശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പ്രീതിയും ഭര്‍ത്താവും നിരന്തരം കലഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പ്രീതി മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുകയായിരുന്നെന്ന് അമ്മായിയമ്മ മൊഴി നല്‍കി. പ്രതിക്കെതിരെ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തു.