മാസ്‌കില്‍ മലക്കം മറിഞ്ഞ് ട്രംപ് ഞാനാണ് ഏറ്റവും വലിയ രാജ്യസ്‌നേഹി; ഞാന്‍ മാസ്‌ക് ധരിക്കുന്നുണ്ട്

മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണെന്നും ട്രംപ് പറഞ്ഞു. തന്നേക്കാള്‍ അധികം ദേശത്തെ സ്‌നേഹിക്കുന്ന ആരുമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു


മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന് മുന്‍പ് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മാസ്‌ക് അണിഞ്ഞ് ദേശഭക്തനാണെന്ന അവകാശവാദത്തോടെ ട്രംപ് എത്തുന്നത്.

error: Content is protected !!