തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റു; ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കുറ്റ്യാടി ∙ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണി (69) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തിൽ മൺമതിൽ നന്നാക്കാൻ കിളയ്ക്കുന്നതിനിടയിൽ അണലിയുടെ കടിയേൽക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സകൾക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു. ഭർത്താവ്: ചാത്തു. മക്കൾ: ബിജു (പൂക്കാട്), ബിനു, വിജില. മരുമക്കൾ: ബിന്ദിക അടുക്കത്ത്, സജേഷ് മൊയിലോത്തറ. സഞ്ചയനം ഞായറാഴ്ച.

error: Content is protected !!