കുന്ദമംഗലത്ത് ഉജ്ജ്വല വിജയം നേടി ഇടതു സ്ഥാനാർത്ഥി അഡ്വ: പി.ടി.എ. റഹീം

Local news

ഉജ്ജ്വല വിജയം നേടിയ ഇടതു സ്ഥാനാർത്ഥി അഡ്വ: പി.ടി.എ.റഹീമിലൂടെ കുന്ദമംഗലത്ത് മറ്റൊരു ചരിത്രം കൂടിയാണ് തിരുത്തി കുറിച്ചത്. തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിൽ വിജയിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാവുകയാണ് പി.ടി.എ.റഹീം. കുന്ദമംഗലം മണ്ഡലത്തിന് പുറത്തു നിന്നും എത്തി നേടിയ ഈ വിജയവും ഇനി തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തും. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ നാലു തവണയും വിജയിച്ചതും അദ്ദേഹത്തെ ശ്രദ്ദേയനാക്കുന്നു. 2006ലാണ് ആദ്യമായി നിയമസഭയിലേക്ക് മൽസരിക്കുന്നത്. മുസ്ലീം ലീഗിൽ നിന്നും പുറത്തു വന്ന ശേഷം കൊടുവള്ളിയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചു. UDF കോട്ടയിൽ കെ.മുരളീധരനെ 7516 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മലർത്തിയടിച്ചു .2011 ൽ ഇടതു സ്വതന്ത്രനായി കുന്ദമംഗലത്തേക്കാണ് പി.ടി.എ.റഹീമിനെ നിയോഗിച്ചത്.

അന്ന് നടന്ന തിരഞ്ഞെടുപ്പിൽ 3269 വോട്ടിന് UCരാമനെയാണ് പരാജയപ്പെടുത്തിയത്. അടുത്ത തവണ നടന്ന 2016ലെ തിരഞ്ഞെടുപ്പിൽ അഡ്വ: ടി.സിദ്ദിഖായിരുന്നു എതിരാളി. പോരാട്ടം കടുക്കുമെന്നു കരുതിയെങ്കിലും 11, 205 വോട്ടിൻ്റെ വൻഭൂരിപക്ഷത്തിൽ പി.ടി.എ.റഹീം വിജയിച്ചു.അതോടെ ഇപ്രാവശ്യം നടന്ന തിരഞ്ഞെടപ്പിൽ തുടർച്ചയായി മൂന്നാം തവണയും ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി അദ്ദേഹത്തിനു തന്നെ
നറുക്കു വീണു.പ്രതീക്ഷ കാത്ത ഹാട്രിക്ക് വിജയം നേടിയാണ് കുന്ദമംഗലത്ത് വീണ്ടും ഇടതു പതാക പാറിച്ചത്.10276 വോട്ടിൻ്റെ വോട്ടിൻ്റെ ലീഡ് നേടിയാണ് UDF സ്വതന്ത്ര സ്ഥാനാർത്ഥിയായ ദിനേശ് പെരുമണ്ണയെ പരാജയപ്പെടുത്തിയത്.അതോടെ ഇത്തവണ നിയമസഭയിൽ മന്ത്രി പദവി വരെ ലഭിക്കാവുന്ന
സാന്നിധ്യമായി മാറിയിരിക്കയാണ് കുന്ദമംഗലത്തെ ഇടതു കോട്ടകാത്ത അഡ്വ: പി.ടി.എ റഹീം.

error: Content is protected !!