ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധന നടത്തിയ കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു

ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധന നടത്തിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെതിരെ കേസ്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ ചുമത്തിയാണ് കേസ്.പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. കെ എസ് യു പ്രസിഡന്റിനെ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകനെതിരെയും കേസെടുത്തേക്കും.

പരിശോധനക്കെത്തിയപ്പോള്‍ നല്‍കിയ പേരും വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ വ്യക്തിയെ കണ്ടെത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി.

error: Content is protected !!