കോവിഡ് : ബോധവൽക്കരണവുമായി മുക്കം ജനമൈത്രി പോലീസ് വീടുകളിൽ

Local News

കോവിഡ് വ്യാപനം രൂക്ഷമായ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ബോധവൽക്കരണം ശക്തമാക്കി മുക്കം ജനമൈത്രി പോലീസ് രംഗത്ത്. കൊറോണ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നാലാം വാർഡിൽ ഉൾക്കൊള്ളുന്ന ചേലോട്ടുപറമ്പ് പ്രദേശം ജില്ലാ കലക്ടർ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്റ്റേഷനിലെ ജനമൈത്രി എസ്ഐ പി. ഹസ്സൈൻന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തെ വീടുകൾതോറും ആണ് ബോധവൽക്കരണം നടത്തിയത്. ഈ പ്രദേശങ്ങളിൽ തന്നെ കിറ്റുകൾ എത്തിച്ചു കൊടുക്കുന്നതിനും, റോഡുകൾ അടച്ചു ഗതാഗതം നിയന്ത്രിക്കുന്നതിനും, കൊറോണ ടെസ്റ്റ്ക്യാമ്പിലും തുടരെത്തുടരെയുള്ള സജീവ പ്രവർത്തനങ്ങളാണ് മുക്കം പോലീസ് സ്റ്റേഷനിലെ ജനമൈത്രി എസ്ഐ പി.ഹസ്സൈൻ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജനമൈത്രി പോലീസ് എന്ന ഉത്തരവാദിത്വത്തിൽ 100% നീതിപുലർത്തി ഇരിക്കുകയാണ് മുക്കം പോലീസ് സ്റ്റേഷനിലെ ജനമൈത്രി എസ് ഐ പി. ഹസ്സൈൻ.

error: Content is protected !!