കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച ജിലു മെഡിക്കൽസ് ഇനി മുക്കത്തും

Local News

കേന്ദ്ര ഗവണ്മന്റിന്റെ കോവിഡ് ഫ്രണ്ട്ലൈൻ വർക്കേഴ്സ്,അഡ്വാൻസ് കെയർ,ഹോം കെയർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലെ ഏക സ്ഥാപനത്തിനുള്ള അംഗീകാരം എടവണ്ണപ്പാറ ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചു.NSDC ട്രെയിനിംഗ് പാർട്ണർ അസൻസീവ് എജുകെയർ കൊൽക്കത്ത,വെസ്റ്റ് ബംഗാൾ, ഡയരക്ടർ അബ്ജിത്ത് ചാറ്റർജിയിൽ നിന്നും ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അബ്ദുൽ ജലീൽ ട്രോഫിയും അംഗീകാരവും ഏറ്റുവാങ്ങി.

25 വർഷമായി പാരാമെഡിക്കൽ രംഗത്ത് ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. പ്രിൻസിപ്പാൾ ഡോക്ടർ ഫബ്‌നയുടെ നേതൃത്വത്തിൽ പാരാമെഡിക്കൽ സ്റ്റാഫുകളുടെ മേൽനോട്ടത്തിൽ പഠനാന്തരീക്ഷത്തോട് കൂടിയ സ്വന്തമായ കെട്ടിടവും വിശാലമായ പ്രാക്റ്റിക്കൽ സൗകാര്യവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. സ്വദേശത്തും വിദേശത്തും വിവിധ ഹോസ്പിറ്റലുകളിൽ പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നികത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുക്കത്തും അഡ്മിഷൻ ആരംഭിച്ചു.

error: Content is protected !!