ഇരുവഴിഞ്ഞിപ്പുഴയുടെ​ തീ​ര​ത്ത് ബി​പി മൊ​യ്തീ​നാ​യി പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്നു

മുക്കം: ബി.​പി മൊ​യ്തീ​ന്‍റെ സ്മ​ര​ണ​യ്ക്ക് തെ​യ്യ​ത്തും​ക​ട​വി​ല്‍ പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ബി.​പി മൊ​യ്തീ​ന്‍റെ അ​ന​ശ്വ​ര പ്ര​ണ​യ​ത്തേ​യും ജീ​വി​ത​ത്തെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് സ്മാ​ര​കം നി​ര്‍​മി​ക്കു​ന്ന​ത്.

തോ​ണി അ​പ​ക​ട​ത്തി​ല്‍ മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച മൊ​യ്തീ​ന്‍ മു​ക്ക​ത്തു​കാ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍ അ​ഭി​മാ​ന​മാ​ന​വും നൊ​മ്പ​ര​വും ആ​ത്മ​ബോ​ധ​വു​മൊ​ക്കെ​യാ​യി ഇ​ന്നും ജീ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു സ്മാ​ര​കം നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. തെ​യ്യ​ത്തും​ക​ട​വി​ല്‍ പാ​ലം വ​ന്ന​തോ​ടെ ക​ട​ത്ത് നി​ല​ച്ചെ​ങ്കി​ലും മൊ​യ്തീ​ന്‍റെ ജീ​വ​ന്‍ നി​ല​ച്ച ഇ​ട​മെ​ന്ന നി​ല​യി​ല്‍ അ​വി​ടെ സ്മാ​ര​കം സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ത്യ​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ കു​ത്തൊ​ഴു​ക്കി​ല്‍ ഇ​ടി​യു​ന്ന തെ​യ്യ​ത്തും​ക​ട​വി​ലെ തീ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​യി മ​ര​ങ്ങ​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ച സ്ഥ​ല​ത്ത് ബി​പി മൊ​യ്തീ​നന്‍റെ സ്മ​ര​ണ​ക്കാ​യി പാ​ര്‍​ക്ക് രൂ​പ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യി​ല്‍ നി​ന്ന് തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അടുത്ത ഘ​ട്ട​ത്തിൽ ഇ​രി​പ്പി​ട​ങ്ങ​ള്‍, ലൈ​റ്റി​ംഗ് സം​വി​ധാ​ന​ങ്ങ​ള്‍, കു​ട്ടി​ക​ള്‍​ക്ക് ഊ​ഞ്ഞാ​ലു​ക​ള്‍, പൂ​ച്ചെ​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ കൂ​ടി പാ​ര്‍​ക്കി​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

error: Content is protected !!